വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ
വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ
വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ ആരംഭിച്ചു. ഏപ്രിലിൽ തൃശ്ശൂരിൽ നടത്തുന്ന തൊഴിൽമേളയിൽ തൊഴിൽരഹിതരായവർക്ക് തൊഴിൽ ലഭിക്കാൻ രജിസ്റ്റർ ചെയ്യാൻ സഹായകമാകുന്ന സെൻറർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശൈഖ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ആർ ശ്രീദേവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി നിർമ്മലാദേവി, അസിസ്റ്റൻറ് സെക്രട്ടറി സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ബിന്ദു, സുലൈമാൻ പടപ്പ്, ബി എം റഷീദ് എം സുമേഷ്, കില ഡിആർപി മാരായ അജിത രവികുമാർ, സുബിൻ ചെറുതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.