വടക്കാഞ്ചേരിയിൽ കൊടും കുറ്റവാളികൾ രക്ഷപ്പെട്ടു
വടക്കാഞ്ചേരിയിൽ കൊടും കുറ്റവാളികൾ രക്ഷപ്പെട്ടു


കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതികൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആലപ്പുഴ എടത്വ കരുവാറ്റ പുത്തൻപുരയ്ക്കൽ വിനീത്, കൊല്ലം വരവൂർ കോട്ടപ്പുറത്ത് രാഹുൽരാജ് എന്നിവരാണ് ചാടിപ്പോയത്. ഇന്ന് രാവിലെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി വേണാട് എക്സ്പ്രസ്സിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇരുവരും ചാടി രക്ഷപ്പെടുകയായിരുന്നു. വിവിധ ജില്ലകളിലായി കവർച്ച, മോഷണം, അടിപിടി തുടങ്ങി 60 ലധികം കേസുകളിൽ പ്രതിയാണ് വടിവാൾ വിനീത് എന്നറിയപ്പെടുന്ന 25 കാരനായ വിനീത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്. വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം തിരച്ചിൽ നടത്തുന്നു. ചരൽ പറമ്പ് കുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.