ജ്ഞാനോൽപ്പാദനത്തിന് വിദ്യാർത്ഥികളെ സജ്ജരാക്കലാണ് ആധുനിക അധ്യാപകരുടെ കടമ- സി രവീന്ദ്രനാഥ്
ജ്ഞാനോൽപ്പാദനത്തിന് വിദ്യാർത്ഥികളെ സജ്ജരാക്കലാണ് ആധുനിക അധ്യാപകരുടെ കടമ- സി രവീന്ദ്രനാഥ്

തൃശൂർ : ജ്ഞാനോൽപ്പാദനത്തിന് വിദ്യാർത്ഥികളെ സജ്ജരാക്കലാണ് ആധുനിക അധ്യാപകരുടെ കടമ എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസം എന്നർത്ഥമാക്കുന്നത് അറിവിൻറെ ആഴത്തിലുള്ള അന്വേഷണ ഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഹയർസെക്കൻഡറി ജേണലിസം അധ്യാപകരുടെ സംഘടനയായ ഫ്രെയിംസിന്റെ മൂന്നാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻമന്ത്രി. അധ്യാപകനും കഥാകൃത്തുമായ വി ദിലീപ് അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് പി എസ് റഫീഖ് മുഖ്യാതിഥിയായിരുന്നു. മുൻ ആകാശവാണി അനൗൺസർ എം. തങ്കമണി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഫ്രെയിംസ് പുറത്തിറക്കിയ സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. ജേണലിസത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഫ്രെയിംസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ് സിന്ധു,പ്രസിഡൻറ് റോയ് തോമസ് പി. എക്സ് വൈസ് പ്രസിഡണ്ട് ബൈജു കോട്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു. ഹയർസെക്കൻഡറി ജേർണലിസം അധ്യാപകൻ എം പ്രദീപിന്റെ പത്രപ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടത്തി.
ഫ്രെയിംസ് (ഫ്രറ്റേണിറ്റി ഓഫ് മീഡിയ എഡ്യൂക്കേറ്റേഴ്സ് ഇൻ ഹയർ സെക്കന്ററി) സംസ്ഥാന ജനറൽ സെക്രട്ടറിയായി എൻ. ആർ ഷബിതയെയും പ്രസിഡന്റായി ഡോ. റോയ് തോമസ് പി എക്സ് എന്നിവരെയും തെരെഞ്ഞെടുത്തു. ഭാരവാഹികൾ: ഷിനോ വർഗീസ്, കെ. കെ ഷൌക്കത്ത്, ബൈജു കോട്ടയിൽ(ജോയിന്റ് സെക്രെട്ടറിമാർ), ധനേഷ് എം വി, സക്കീർ ഹുസൈൻ, ലക്ഷ്മി എസ് (വൈസ് പ്രസിഡന്റുമാർ ), ധന്യ (ട്രഷറർ), ഡോ. സിന്ധു എസ്, ശ്രീജ ശശിധരൻ, സുജിത് നെല്ലിയേരി ( എക്സിക്യൂട്ടീവ് മെമ്പർമാർ).

