തലപ്പിള്ളി താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ ദിനാചരണം നടത്തി
തലപ്പിള്ളി താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ ദിനാചരണം നടത്തി

വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളിൽ ലഹരി വിരുദ്ധ പ്രചരണ ദിനമായി ആചരിക്കുകയും. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. ടൗൺ കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൽ കരയോഗം പ്രസിഡൻ്റ് കെ കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. വടക്കാഞ്ചേരി അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി പ്രശാന്ത്, എക്സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രാജേഷ് ഇ ടി എന്നിവർ ക്ലാസെടുത്തു. കരയോഗം സെക്രട്ടറി ടി സുഭാഷ് പ്രസംഗിച്ചു .
മുണ്ടത്തിക്കോട് : എൻ എസ് എസ് കരയോഗം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രഡിഡന്റ് രാജൂ മാരാത്ത്. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ബാബു , എ സുരേന്ദ്രൻ , എ സുധീഷ്ബാബു . ലതജയരാജ്, രാജശ്രീ സുഗുണൻ, സച്ചിദാനന്ദൻ മാരാത്ത്, ശശീന്ദ്രൻ പൂലോത്ത് ജയരാജ് കുന്നംബത്ത്, വിജയലക്ഷ്‌മി, ഉണ്ണി പള്ളിവളപ്പിൽ, ധനലക്ഷ്മി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.