കേരള പ്രവാസി സംഘം ഓട്ടുപാറ മേഖല കൺവെൻഷൻ
കേരള പ്രവാസി സംഘം ഓട്ടുപാറ മേഖല കൺവെൻഷൻ

കേരള പ്രവാസി സംഘം ഓട്ടുപാറ മേഖല കൺവെൻഷൻ ജയശ്രീ ഹാളിൽ സംഘടിപ്പിച്ചു. കൺവൻഷൻ ഉദ്ഘാടനം തൃശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം സുരേഷ് ചന്ദ്രൻ നിർവഹിച്ചു. പ്രവാസി സംഘം മേഖല പ്രസിഡന്റ് EK രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി. CPIM ഏര്യാ സെക്രട്ടറി KD ബാഹുലേയൻ മാസ്റ്റർ,
വടക്കാഞ്ചേരി പ്രവാസി ഏര്യാ പ്രസിഡന്റ് കുഞ്ഞുമോൻ, സെക്രട്ടറി പ്രദീപ് കുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. സംഘം ട്രഷറർ ഷെഫീർ ആമ്പക്കാടൻ നന്ദി പറഞ്ഞു.
ഓട്ടുപാറ മേഖയിലെ ഭാരവാഹിളായി 16 അംഗകമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇ കെ രവീന്ദ്രനാഥ്, വൈസ് പ്രസിഡണ്ടുമാർ- 1. K K ഉമ്മർ, 2. അബ്ദുൾ ഷെരീഫ് സെക്രട്ടറി K V സക്കരിയ, ജോയിന്റ് സെക്രട്ടറിമാർ: 1. സദാനന്ദൻ കെ, 2. സെയ്ദ് ഉമ്മർ, ട്രഷറർ ഷെഫീർ ആമ്പക്കാടൻ എന്നിവരെ തിരഞ്ഞെടുത്തു.