Saturday, August 2, 2025

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കേണ്ടത് അനിവാര്യം; കേരള പത്രപ്രവർത്തക അസോസിയേഷൻ

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കേണ്ടത് അനിവാര്യം; കേരള പത്രപ്രവർത്തക അസോസിയേഷൻ
കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി മല്ലപ്പള്ളി, രഞ്ജിത്ത് ഗുരുവായൂർ, മേഖലാ പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കൊരവൻകുഴി, രമേശ് പുന്നയൂർക്കുളം, അംഗങ്ങളായ ഫിലിപ്പ് മുളങ്കുന്നത്തുകാവ്, കെ. പോൾ, ജോൺസൺ മുളങ്കുന്നത്തുകാവ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സമിതിയുടെ പ്രത്യേക ക്ഷണിതാവായ ഗോപി ചക്കുന്നത്തിനെ വീണ്ടും ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ ജനറൽ സെക്രട്ടറിയായി രമേശ് പുന്നയൂർകുളം, ട്രഷററായി പ്രമോദ് തൃശ്ശൂർ, വൈസ് പ്രസിഡൻ്റുമാരായി രഞ്ജിത്ത് ഗുരുവായൂർ, രാജീവ് മല്ലപ്പള്ളി, ജോയിൻ്റ് സെക്രട്ടറിമാരായി ഫൈസൽ ചാലക്കുടി, ഷോബി ഇരിങ്ങാലക്കുട, ഫിലിപ്പ് അത്താണി, എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വറീത് ചിറ്റിലപ്പിള്ളിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *