മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

ആതിരപ്പള്ളി മേഖലയിലെ പ്രാദേശിക പത്രപ്രവർത്തകൻ ഫൈസലിന് നേരെ ഉണ്ടാകുന്ന ഭീഷണിയിലും അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്ത നടപടിയിലും കേരള പത്രപ്രവർത്തക അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. ഭീഷണികളെ ശക്തമായി നേരിടുമെന്ന് പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മധു കടുത്തിരുത്തിയും സംസ്ഥാന ജനറൽ സെക്രട്ടറി സലിം മൂഴിക്കലും പത്രകുറിപ്പിലൂടെ അറിയിച്ചു.
ചില പ്രധാനപ്പെട്ട മാധ്യമങ്ങൾ തന്നെ സെൻസേഷണൽ വാർത്തകൾ കിട്ടുന്നതിനുവേണ്ടി സ്വന്തം വർഗ്ഗത്തെ ഒറ്റു കൊടുക്കുകയും കള്ള കേസെടുക്കാൻ അധികാര വർഗ്ഗത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാത്തപക്ഷം കേരള പത്രപ്രവർത്തക അസോസിയേഷൻ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാൻ തൃശൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു
യോഗത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട്, ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത്,സംസ്ഥാന കമ്മിറ്റി അംഗം വറീത് ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡൻ്റ് പണിക്കശേരി രഞ്ജിത്ത്, ജില്ലാ സെക്രട്ടറി രമേഷ് ചേമ്പിൽ, ട്രഷറർ പ്രമോദ് യു, ഫൈസൽ ആതിരപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു