Saturday, June 14, 2025

പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി, തദ്ദേശ സ്ഥാപനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് നൽകുന്ന മഹാത്മാ- മഹാത്മാ അയ്യൻകാളി പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മുനിസിപ്പാലിറ്റിക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം ഗുരുവായൂർ മുനിസിപ്പാലിറ്റിയും രണ്ടാം സ്ഥാനം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും സ്വന്തമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും നൽകുന്ന മഹാത്മാ അയ്യൻകാളി പുരസ്കാരം ഒന്നാം സ്ഥാനവും വടക്കാഞ്ചേരി മുനിസിപ്പാലിറ്റി നേടി. 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരമായി ഗുരുവായൂർ മുനിസിപ്പാലിറ്റിക്ക് ലഭിക്കുക. രണ്ടാം സ്ഥാനം നേടിയ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിക്ക് 40 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല സ്വരാജ് ട്രോഫി എളവള്ളി ഗ്രാമപഞ്ചായത്ത് നേടി. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും രണ്ടാം സ്ഥാനം നേടിയ നെന്മണിക്കര ഗ്രാമപഞ്ചായത്തിന് 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ കൊടകര ബ്ലോക്ക് പഞ്ചായത്തിന് 40 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. മികച്ച മൂന്നാമത്തെ ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയ മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്30 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും നൽകുന്ന മഹാത്മാ പുരസ്കാരം ജില്ലാ തലത്തിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പാവറട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. പുരസ്കാരങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ 19 ന് ഗുരുവായൂരിൽ നടക്കുന്ന തദ്ദേശദിനാഘോഷ സമാപന സമ്മേളനത്തിൽ സമ്മാനിക്കും

Leave a Reply

Your email address will not be published. Required fields are marked *