കൺസ്യൂമർഫെഡിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T U C )
കൺസ്യൂമർഫെഡിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T U C )

തൃശ്ശൂർ: കൺസ്യൂമർഫെഡിൽ മുഴുവൻ തൊഴിലാളികൾക്കും ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ദിവസ വേതന തൊഴിലാളികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T U C ) തൃശ്ശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ. അനുമോദ് അധ്യക്ഷത വഹിച്ച യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ ടി. വി ചന്ദ്രമോഹൻ Ex M L A ഉദ്ഘാടനം നിർവഹിച്ചു. I N T U C തൃശ്ശൂർ ജില്ലാ പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി മുഖ്യപ്രഭാഷണം നടത്തി. കൺസ്യൂമർഫെഡ് ഡയറക്ടർ സി. എ. ശങ്കരൻകുട്ടി, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. പ്രദീപ്കുമാർ, നേതാക്കളായ കെ. എൻ.നാരായണൻ, വിനയൻ പി.വി, സി. ഒ. ഔസേഫ്, ജമാൽ.സി.കെ, പ്രസീൻ.കെ. എസ്, സാലി കെ.ജി, ജോസ് പി.ആർ പ്രസംഗിച്ചു.
ഭാരവാഹികളെ തിരഞ്ഞെടുത്തു


കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ( I N T U C ) തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.അനുമോദ് (പ്രസിഡൻറ് ), വിനയൻ .പി. വി (ജനറൽ സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.