Saturday, June 14, 2025

വടക്കാഞ്ചേരി ബോയ്സ് സ്കൂൾ യു. പി. ബ്ലോക്ക് നിർമ്മാണം ഏപ്രിൽ മാസത്തിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി

വടക്കാഞ്ചേരി ബോയ്സ് സ്കൂൾ യു. പി. ബ്ലോക്ക് നിർമ്മാണം ഏപ്രിൽ മാസത്തിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് മന്ത്രി

കിഫ്ബി ഫണ്ട് 5 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന വടക്കാഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ യു. പി. ബ്ലോക്ക് നിർമ്മാണം 70 ശതമാനത്തോളം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതാണ്. കരാറുകാരന്റെ അനാസ്ഥ മൂലം റിസ്ക് & കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തതിനെ തുടർന്ന് നിർമ്മാണം നിലച്ച സ്കൂൾ യു. പി. ബ്ലോക്കിന്റെ നിർമ്മാണം അടിയന്തിരമായി പുനരാരംഭിക്കണമെന്നും, എത്രയുംവേഗം കെട്ടിട നിർമ്മാണം പൂർത്തീകരിക്കണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് എം എൽ എ സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ വിഷയം ഉന്നയിച്ചത്.

വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യു. പി. ബ്ലോക്ക് നിർമ്മാണം 5 കോടി രൂപയുടെ കിഫ്ബി പദ്ധതിയാണ്. എഴുപത് ശതമാനത്തോളം നിർമ്മാണം പൂർത്തീകരിച്ചു. പരിശോധനയിൽ കരാറുകാരന്റെ പ്രവർത്തനത്തിലെ കുറവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ കരാറുകാരനെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായി. അതിനുശേഷം നടന്ന നടപടികളുടെ ഭാഗമായി തുടർ നടപടികൾ പൂർത്തീകരണ ഘട്ടത്തിലെത്തുകയും, കിഫ്ബി പ്രൊജക്റ്റ് എക്സിക്യൂഷൻ ഡോക്യുമെന്റിന് അംഗീകാരം നൽകിയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ മറുപടിയായി നിയമസഭയെ അറിയിച്ചു. ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *