കോർട്ട് ഫീ വർദ്ധനവിനെതിരെ ലോയേഴ്സ് കോൺഗ്രസ് ധർണ്ണ നടത്തി
കോർട്ട് ഫീ വർദ്ധനവിനെതിരെ ലോയേഴ്സ് കോൺഗ്രസ് ധർണ്ണ നടത്തി

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോർട്ട് ഫീ വർദ്ധനവ് നീതി തേടുന്ന പാവപ്പെട്ട ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഒ.പി. സലീം അഭിപ്രായപ്പെട്ടു. അന്യായമായ കോർട്ട് ഫീ വർധനവിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് വടക്കാഞ്ചേരി കോടതിക്ക് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷനായി. യോഗത്തിൽ അഡ്വ. ടി.എസ്. മായാദാസ്, അഡ്വ. ടി.പി. വിൻസൻ്റ് ,അഡ്വ സൈമൺ കാഞ്ഞിരത്തിങ്കൽ,അഡ്വ. ടി.എച്ച്. മുഹമ്മദ് ഷെഫീഖ്,അഡ്വ. നെവിൻ ജോർജ് , അഡ്വ .സൗമ്യ മായാദാസ്, അഡ്വ. കെ.ജെ.മരിയ സിനി,അഡ്വ .ജിസ്ന ഷാജി , അഡ്വ കെ.കെ. ഷെഹിൽ, അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.എസ്. ദിലീപ് എന്നിവർ പ്രസംഗിച്ചു