Saturday, August 2, 2025

കെ എസ് എസ് പി യൂണിയൻ ജില്ലാസമ്മേളനം തുടങ്ങി

കെ എസ് എസ് പി യൂണിയൻ ജില്ലാസമ്മേളനം തുടങ്ങി

കെ എസ് എസ് പി യൂണിയൻ ജില്ലാ സമ്മേളനം ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഓൺ ലൈ നായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഇ വി ദശരഥൻ അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ചെയർമാൻ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ഡി സി സി സെകട്ടറി കെ അജിത് കുമാർ, ബി ജെ പി മണ്ഡലം പ്രസിഡൻ്റ് നിത്യാദാസ്, എൻ ടി ബേബി, കെ ചന്ദ്ര മോഹൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു .

ഇ വി ദശരഥൻ ആധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ചന്ദ്ര മോഹൻ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ ജോസ് കോട്ടപറമ്പിൽ വരവു ചിലവു കണക്കും അവതരിപ്പിച്ചു .
കെ എസ് ജോർജ്, കെ കെ കാർത്തികേയൻ, ജോയ് മണ്ടകത്ത്, പി തങ്കം, വി എൻ വിജയഗോപാൽ, ജോസഫ് മുണ്ടശേരി പ്രസംഗിച്ചു. ലഘു നാടകാവതരണവും ഉണ്ടായി . സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ (ചൊവ്വാഴ്ച ) രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും വൈകീട്ട് 4 ന് പ്രകടനം നടത്തും. പൊതുസമ്മേളനം വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് കെ രാധാകൃഷ്ണൻ എംപി വൈകീട്ട് 5 ന് ഉദ്ഘാടനം ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *