മാലിന്യ മുക്ത നവകേരളം പ്രചരണത്തിനായി CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു
മാലിന്യ മുക്ത നവകേരളം പ്രചരണത്തിനായി CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു


മാലിന്യ മുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് CPI(M) നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന്റെ ഭാഗമായി CPI(M) ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരനെല്ലൂർ – കാഞ്ഞിരക്കോട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു. ശുചീകരണ പരിപാടി CPI(M) ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. CPI(M) ഏരിയ കമ്മിറ്റി അംഗം എൻ കെ പ്രമോദ് കുമാർ അധ്യക്ഷനായി. CPI(M) ഏരിയ കമ്മിറ്റി അംഗവും ഓട്ടുപാറ ലോക്കൽ സെക്രട്ടറിയുമായ എം ജെ ബിനോയ് സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം കെ പി മദനൻ നന്ദിയും പറഞ്ഞു. CPI(M) ഏരിയ കമ്മിറ്റി അംഗം മിനി അരവിന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എൻ അനിൽ കുമാർ, എസ് രാമചന്ദ്രൻ, കെ എം മുഹമ്മദാലി, കെ യു പ്രദീപ്, വി എ സുരേഷ്, മിഥുൻ സജീവ് എന്നിവരും നഗരസഭ കൗൺസിലർ കെ എ വിജേഷ്, കെ എ അലി എന്നിവർ നേതൃത്വം നൽകി.