Friday, June 13, 2025

രാസ ലഹരിയെക്കതിരെ വടക്കാഞ്ചേരിയിൽ മനുഷ്യച്ചങ്ങല

രാസ ലഹരിയെക്കതിരെ വടക്കാഞ്ചേരിയിൽ മനുഷ്യച്ചങ്ങല

വർദ്ധിച്ചു വരുന്ന രാസ ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നു രക്ഷിയ്ക്കുന്നതിനായി നഗരസഭയും പൊതു സമൂഹവും ഒരുമിച്ചു വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് മുതൽ ഓട്ടുപാറ ബസ്സ് സ്റ്റാൻഡ് വരെ മനുഷ്യ ചങ്ങല തീർത്തു. ഓട്ടുപാറയിൽ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതുയോഗം കെ . രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എൽ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല, ഫാ. വർഗീസ് തരകൻ, മേരി തോമാസ്, കെ ഡി ബാഹുലേയൻ, മുഹമ്മദ് ബഷീർ, അജിത് കുമർ മല്ലയ്യ, എ കെ സതീഷ്കുമാർ, എം ആർ സോമനാരായണൻ, എൻ കെ പ്രമോദ് കുമാർ, സുരേഷ് കുമാർ പ്രസംഗിച്ചു . വിദ്യാർഥികൾ അധ്യാപകർ , ഉദ്യോഗസ്ഥർ , ജീവനക്കാർ , വ്യാപാരികൾ , സാമൂഹിക / സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനു ആളുകൾ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *