Saturday, August 2, 2025

ലോട്ടറി വില വർദ്ധന: ഡയറക്ടറെ പുറത്താക്കുക: ഐ എൻ ടി യു സി

ലോട്ടറി വില വർദ്ധന: ഡയറക്ടറെ പുറത്താക്കുക: ഐ എൻ ടി യു സി

കേരള ലോട്ടറിയുടെ വില 40 രൂപയിൽ നിന്ന് 50 രൂപയാക്കി വർദ്ധിപ്പിച്ച ഡയറക്ടറുടെ നടപടി ചെറുകിട ലോട്ടറി ഏജൻ്റുമാരുടെയും ലോട്ടറി തൊഴിലാളികളുടേയും വിൽപ്പന ഇല്ലാതാക്കും. മേഖലയിലെ തൊഴിലാളി സംഘടനകളുമായി കൂടി ആലോചിക്കാതെ വൻകിട ഏജൻ്റ്മാർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഏകപക്ഷീയമാണ് ഡയറക്ടറുടെ നടപടി. ലോട്ടറി ഔദ്യോഗിക വിതരണ വെബ്ബ് സൈറ്റ് ഹാക്ക് ചെയ്തവർക്ക് സംരക്ഷണം നൽകുകയും, സംസ്ഥാനത്തിന് പുറത്തേക്ക് ലോട്ടറി കടത്തുന്നവർക്കെതിരെ നടപടി എടുക്കാതെയും ലോട്ടറിയുടെ കുത്തകവൽക്കരണത്തിന് ചുക്കാൻ പിടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറെ സർക്കാർ പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് തൃശൂരിൽ നടന്ന കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) സംസ്ഥാന കമ്മറ്റി അറിയിച്ചു.. സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വർക്കിംങ്ങ് പ്രസിഡൻ്റ് ലജീവ് വിജയൻ, വൈസ് പ്രസിഡൻ്റ് ജയിംസ് അധികാരം, ജനറൽ സെക്രട്ടറി പി.ആർ സജീവ്, സന്തോഷ് കുമാർ സെൻ, ഫിലിപ്പ് ജേക്കബ്ബ്, ജില്ലാ പ്രസിഡൻ്മാരായ കെ ജി ഹരിദാസ്, കെ സി പ്രീത് , രാധാകൃഷ്ണൻ വടക്കാഞ്ചേരി, പ്രേംജിത്ത് പൂച്ചാലി, കെ എൻ എ അമീർ, സുബൈർ കൽപ്പറ്റ,കൊച്ച് റാണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *