Saturday, June 14, 2025

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് ബി ജെ പി

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് ബി ജെ പി

മാസപ്പടി കേസ് മുഖ്യമന്ത്രി യുടെ മകൾ വീണ വിജയനെ പ്രതിച്ചേർത്ത് വീണ വിജയന്റെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് ബി ജെ പി. തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പിണറായി വിജയന്റെ കോലം കത്തിച്ചു. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ കെ മുൻ ജില്ലാ വൈസ് പ്രസിഡന്റ് ഐ എൻ രാജേഷ് മുൻ മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ മുൻ ജില്ലാ സെക്രട്ടറി ധന്യ രാമചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് മാഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ അനിൽകുമാർ സി വി ബിനീഷ് കെ ആർ, ട്രഷറർ രാമപ്രസാദ് വൈസ് പ്രസിഡന്റ് മാർ ആയ സുരേഷ് കെ കെ, ലക്ഷ്മണൻ കെ ആർ, ബിന്ദു മനോജ്‌, ജിജി സത്യൻ സെക്രട്ടറിമാർ ആയ അരുൺദാസ് ശരത് പി എസ്, അഭിലാഷ് കെ എ മുൻ മണ്ഡലം ജനറൽ സെക്രട്ടറി എസ് രാജു, വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് റീന സന്തോഷ്‌, ജനറൽ സെക്രട്ടറി റെജു കെ എൻ, മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് സുകേഷ് വി പി, ജനറൽ സെക്രട്ടറി സുജയ് ടി വി, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് വിവേക് വി വി ജനറൽ സെക്രട്ടറി അരുൺകുമാർ തെക്കുംകര ഏരിയ ജനറൽ സെക്രട്ടറി പ്രദീപ്‌ ജി ജി, കരുമത്ര ഏരിയ ജനറൽ സെക്രട്ടറി ഷിബു സി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *