Saturday, June 14, 2025

ഇടതുമുന്നണി ചേലക്കര നിയോജക മണ്ഡലം മാർച്ചും ധർണയും നടത്തി

ഇടതുമുന്നണി ചേലക്കര നിയോജക മണ്ഡലം മാർച്ചും ധർണയും നടത്തി

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും അനീതിക്കും എതിരെ ഇടതുമുന്നണി ചേലക്കര നിയോജക മണ്ഡലം മാർച്ചും ധർണയും നടത്തി. ചേലക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ചേലക്കര പോസ്റ്റ് ഓഫീസിന് മുമ്പിൽ സമാപിച്ചു. പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രവർത്തകർ ധർണ നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി എ വി വല്ലഭൻ ധർണ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ കെ മുരളീധരൻ അധ്യക്ഷനായി. സിപിഐ ജില്ലാ കൗൺസിൽ അംഗം ടി പി സുനിൽ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷാജി ആനിത്തോട്ടം, കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി വി സുമീസ്, നാഷണൽ ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജി, പി എ ബാബു, കെ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *