Saturday, August 2, 2025

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി അക്കാദമിക് കൗൺസിൽ: യു ആർ പ്രദീപ് എം എൽ എ ഉത്ഘാടനം ചെയ്തു

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി അക്കാദമിക് കൗൺസിൽ: യു ആർ പ്രദീപ് എം എൽ എ ഉത്ഘാടനം ചെയ്തു

വടക്കാഞ്ചേരി ഉപജില്ല അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം യു ആർ പ്രദീപ് എം എൽ എ നിർവഹിച്ചു. വടക്കാഞ്ചേരി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന 58 അധ്യാപകർക്കാണ് പഴയന്നൂർ ബി ആർ സി വഴി യാത്രയയപ്പ് നൽകിയത്.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കേരളത്തെ നമ്പർ വൺ ആക്കുന്നതിൽ പങ്കു വഹിച്ചവരാണ് അധ്യാപകരെന്നു യു ആർ പ്രദീപ് എം എൽ എ അഭിപ്രായപ്പെട്ടു. വിരമിച്ച അധ്യാപകർ വീട്ടിൽ ഇരിക്കരുത്. ബി ആർ സി വഴി അവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉള്ള പദ്ധതികൾ നടത്തി വരുന്നുണ്ട് എന്നും അധ്യാപകരുടെ സേവനം നാടിന് ഇനിയും ഉണ്ടാകട്ടെയെന്നും വിരമിച്ച അധ്യാപകർക്ക് ആശംസകൾ നേർന്നു കൊണ്ട് യു ആർ പ്രദീപ് എം എൽ എ കൂട്ടിച്ചേർത്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഷീജ കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് മുഖ്യാതിഥിയായി. വിരമിക്കുന്ന അധ്യാപകർക്കുള്ള മൊമെൻ്റോ ചടങ്ങിൽ യു ആർ പ്രദീപ് എം എൽ എ വിതരണം ചെയ്തു.

അക്കാഡമിക് കൗൺസിൽ ജനറൽ സെക്രട്ടറി എം എൻ ബെർജിലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അക്കാഡമിക് കൗൺസിൽ വൈസ് പ്രസിഡൻ്റ് ജിതേഷ് ബിനു ജി., പഴയന്നൂർ ബി പി സി കെ.പ്രമോദ് , വടക്കാഞ്ചേരി ബി പി സി ജയപ്രഭ സി സി, ഹെഡ്മാസ്റ്റർ ഫോറം കൺവീനർ ബിന്ദു പി കെ, അക്കാഡമിക് കൗൺസിൽ സെക്രട്ടറി മുസ്തഫ പി എച്ച് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. സംഘടന പ്രതിനിധികൾ ബി ആര് സി ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.അക്കാഡമിക് കൗൺസിൽ ട്രഷറർ പി എം റഷീദ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *