Saturday, June 14, 2025

വേലയ്ക്ക് ഒരുങ്ങി ചേലക്കര

വേലയ്ക്ക് ഒരുങ്ങി ചേലക്കര

ദേശ പെരുമ വിളിച്ചോതുന്ന അന്തിമഹാ കാളൻകാവ് വേലയ്ക്കൊരുങ്ങി ചേലക്കര. ചേലക്കര, പങ്ങാരപ്പിള്ളി, വെങ്ങാനല്ലൂർ- ചേലക്കോട്, കുറുമല, തോനൂർക്കര തുടങ്ങിയ 5 ദേശവേല കമ്മിറ്റികളാണ് വേലയുടെ പങ്കാളികൾ.
വേലയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വേല കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി കെ സുനിൽ ചേലക്കര അറിയിച്ചു. കെ രാധാകൃഷ്ണൻ എംപി, യു ആർ പ്രദീപ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ വേലയുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായസഹകരണങ്ങൾ ലഭിച്ചതായി കമ്മിറ്റി ഭാരവാഹികളായ ജിതേഷ് കാളത്ത്, പി കെ സുനിൽകുമാർ, പ്രദീപ് നമ്പ്യാത്ത്, എം ഹരിനാരായണൻ, ടി കെ കേശവൻകുട്ടി, ഗോപൻ നമ്പ്യാത്ത്, എന്നിവർ അറിയിച്ചു.

ദിവസേന ദേശങ്ങളുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും കലാപരിപാടികളും നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം പങ്ങാരപ്പിള്ളി ദേശത്തിൻറെ വകയായി കിള്ളിമംഗലം നിവേദ്യം കലാസമിതിയുടെ തിരുവാതിരക്കളിയും കലാമണ്ഡലം പ്രസന്നയും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യയും അരങ്ങേറി. തിങ്കളാഴ്ച വൈകുന്നേരം ചേലക്കര ദേശത്തിൻറെ ആഭിമുഖ്യത്തിൽ ലക്ഷദീപം തെളിയിക്കലും തുടർന്ന് മെഗാ തിരുവാതിര കളിയും നടന്നു. ആലത്തൂർ എംപി ശ്രീ രാധാകൃഷ്ണൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ചേലക്കോട് ദേശം കുട്ടികളുടെ പഞ്ചാരിമേളം ഉണ്ടായി. ബുധനാഴ്ച വൈകീട്ട് തോന്നൂക്കര ദേശത്തിൻറെ നേതൃത്വത്തിൽ വായനശാല ബോധി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും അരങ്ങേറും. വെള്ളിയാഴ്ച കുറുമല ദേശത്തിന്റെ വകയായി സദനം അശ്വിൻ മുരളി കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ നേതൃത്വത്തിൽ ടീം തുളസീദളം അവതരിപ്പിക്കുന്ന തിരുവാതിരക്കളി നടക്കും. ശനിയാഴ്ചയാണ് വേല

Leave a Reply

Your email address will not be published. Required fields are marked *