Saturday, June 14, 2025

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചതായി ബിജെപി

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചതായി ബിജെപി

രാഷ്ട്രീയ കൃഷി വികാസ് യോജന ആർ കെ ബി വൈ പദ്ധതി പ്രകാരം സൗരവേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചതായി ബിജെപി. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ പ്രചാരണ പോസ്റ്ററുകളിൽ പ്രധാനമന്ത്രി കേന്ദ്രകൃഷി മന്ത്രി എന്നിവരുടെ ചിത്രം ഉൾപ്പെടുത്താതെ കേരളസർക്കാർ പദ്ധതിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി എളനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ചേലക്കര മണ്ഡലം പ്രസിഡണ്ട് ടി സി പ്രകാശൻ ഉദ്ഘാടനം ചെയ്തു. എളനാട് ഏരിയ ജനറൽ സെക്രട്ടറി അനൂപ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ മുഖ്യപ്രഭാഷണം നടത്തി. എ എസ് ശശി, നന്ദനം രവീന്ദ്ര ബാബു, കെ യു ഷാജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *