Saturday, June 14, 2025

ചേലക്കര നിയോജക മണ്ഡലം പട്ടയ അസംബ്ലി യോഗം

ചേലക്കര നിയോജക മണ്ഡലം പട്ടയ അസംബ്ലി യോഗം

ചേലക്കര നിയോജകമണ്ഡലം പട്ടയ അസംബ്ലി യോഗം യു ആർ പ്രദീപ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി ശ്രമിക്കണമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ മുഖേന ഫോറം ഒന്നിൽ അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട വില്ലേജുകൾക്ക് കൈമാറാനും തീരുമാനിച്ചു.

മുമ്പ് ലഭിച്ച അപേക്ഷകളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് അയച്ചു നൽകും. അവ വാർഡ് അംഗങ്ങൾ പരിശോധിച്ച് രണ്ടു ദിവസത്തിനകം ഇരട്ടിപ്പ് ഒഴിവാക്കി പഞ്ചായത്ത് സെക്രട്ടറിമാർ മുഖേന 27ന് മുൻപായി തിരിച്ച് വില്ലേജ് ഓഫീസുകൾക്ക് കൈമാറാനും തീരുമാനിച്ചു.

ചേലക്കര നിയോജക മണ്ഡലം പട്ടയം അസംബ്ലി നോഡൽ ഓഫീസറായി കുന്നംകുളം ലാൻഡ് ട്രിബ്യൂണൽ തഹസിൽദാരെ നിയമിച്ചു. തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ്, കുന്നംകുളം ലാൻഡ് ട്രിബ്യൂണൽ അനിൽകുമാർ, എൽ എ സ്പെഷ്യൽ തഹസിൽദാർ രാജേഷ്, വനഭൂമി സ്പെഷ്യൽ തഹസിൽദാർ നാരായണൻകുട്ടി, റവന്യൂ ഉദ്യോഗസ്ഥരായ ലിജു ആന്റണി, ജഗജിത്ത് സിംഗ്, സോളി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *