ഗാന്ധി- ശ്രീ നാരായണഗുരു കൂടിക്കാഴ്ച്ച ശതാബ്ദി വാർഷികം; ചേലക്കര ഗ്രാമീണ വായനശാലയിൽഡി വൈ എഫ് ഐ യുഗസംവാദം സംഘടിപ്പിച്ചു
ഗാന്ധി- ശ്രീ നാരായണഗുരു കൂടിക്കാഴ്ച്ച ശതാബ്ദി വാർഷികം; ചേലക്കര ഗ്രാമീണ വായനശാലയിൽഡി വൈ എഫ് ഐ യുഗസംവാദം സംഘടിപ്പിച്ചു

ഗാന്ധി- ശ്രീ നാരായണഗുരു കൂടിക്കാഴ്ച്ച ശതാബ്ദി വാർഷികത്തോട് അനുബന്ധിച്ച് ഡി വൈ എഫ് ഐ ചേലക്കര- വള്ളത്തോൾനഗർ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുഗസംവാദം 100 പ്രഭാക്ഷണങ്ങൾ @ കേരളം എന്ന പരിപാടി ചേലക്കര ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ കെ. എസ് സെന്തിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ഡി വൈ എഫ് ഐ മുൻ കേന്ദ്രകമ്മിറ്റി അംഗവും എസ് സി/എസ് ടി കമ്മീഷൻ അംഗവും ആയ സ: ടി.കെ വാസു ഉദ്ഘാടനം ചെയ്തു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാക്ഷണം നടത്തി. സി പി എം ചേലക്കര ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എൻ. അമൽ രാജ്, സി പി എം ഏരിയകമ്മിറ്റി അംഗം ടി.എൻ പ്രഭാകരൻ, ജില്ലാപഞ്ചായത്ത് മെമ്പർ മായടീച്ചർ, ഷിജിതബിനീഷ്, മൻസൂർ, കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.