Saturday, June 14, 2025

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ജോബ്‌ ഫെയർ രജിസ്ട്രേഷൻ ക്യാംപയിൻ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ജോബ്‌ ഫെയർ രജിസ്ട്രേഷൻ ക്യാംപയിൻ

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ
വിജ്ഞാൻ ജോബ് ഫെയറിൻ്റെ
ഭാഗമായി ഉള്ള ജോബ് രജിസ്ട്രേഷൻ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിജ്ഞാൻ തൃശൂർ മെഗാ ജോബ് ഫെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബി ഡബ്ലു എം എസ് രജിസ്ട്രേഷൻ നടത്തേണ്ട രീതിയും അതിൽ വിവരങ്ങൾ ചേർക്കേണ്ടതിനെയും കുറിച്ച് ടീ എസ് ദീപ ക്ലാസ് നയിച്ചു.

കില ബ്ലോക്ക് കോർഡിനേറ്റർ എം കുമാരൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പാൾ ഷാഗു പി, കോളേജ് അദ്ധ്യാപിക രേഷ്മ വി എം, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ എൻ കെ ബൈജു, പ്ലേസ്മെൻ്റ് ഓഫിസർ സൂര്യ അശോക്, തീമാറ്റിക് എക്സ്പർട്ട് സി ആർ രഞ്ജിനി, കില റിസോഴ്സ് പേഴ്സൺ ടി. കെ. പ്രകാശൻ അദ്ധ്യാപക വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *