ചേലക്കര സബ് രജിസ്റ്റർ ഓഫീസ് കേന്ദ്രീകരിച്ച് എംഎൽഎ അധ്യക്ഷനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു
ചേലക്കര സബ് രജിസ്റ്റർ ഓഫീസ് കേന്ദ്രീകരിച്ച് എംഎൽഎ അധ്യക്ഷനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

ചേലക്കര സബ് രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പൗരാവകാശ രേഖ പ്രകാരമുള്ള ജനകീയ സമിതിയുടെ മോണിറ്ററിംഗ് കമ്മിറ്റി യു ആർ പ്രദീപ് എംഎൽഎ ചെയർമാനായി രൂപീകരിച്ചു. സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് പൗരാവകാശ രേഖ പ്രകാരമുള്ള സേവനങ്ങൾ പൊതുജനത്തിന് സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച മോണിറ്ററിംഗ് കമ്മിറ്റി ചേരും.
മോണിറ്ററിംഗ് കമ്മിറ്റിയുടെ രൂപീകരണവും പ്രഥമയോഗവും യു.ആർ പ്രദീപ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേലക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്നു. ചേലക്കര സബ് രജിസ്ട്രാർ ഇൻചാർജ്ജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ കൺവീനറായിരിക്കും.
മോണിറ്ററിംഗ് കമ്മിറ്റി മെമ്പർമാരായി പത്മജ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ. ജില്ലാ പഞ്ചായത്ത് മെമ്പർ കെ ആർ മായ നിയമസഭയിൽ അംഗത്വമുളള രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള മോണിറ്ററിങ്ങ് കമ്മിറ്റി മെമ്പർമാരായി സജി ഒ എസ് (സി.പി.ഐ.എം), സുകുമാരൻ കെ കെ (സി.പി.ഐ), ബാബു വി ജെ (കേരള (കോൺഗ്രസ് ജേക്കബ് വിഭാഗം), ജോർജ് കെ യു (കേരള കോൺഗ്രസ് ജോസഫ് വിഭാഗം), സോളമൻ കെ വി (കോൺഗ്രസ് എസ്) ഇബ്രാഹിം പി എ (ആർ.ജെ.ഡി) ജോളി അഗസ്റ്റിൻ (കേരള കോൺഗ്രസ് മാണി വിഭാഗം) റഷീദ് (മുസ്ലിം ലീഗ്), വി സുമീഷ് (കേരള കോൺഗ്രസ് ബി) പി എ അച്ചൻകുഞ്ഞ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഹരിനാരായണൻ (വെങ്ങാനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്). ആധാരം എഴുത്ത് പ്രതിനിധി എൻ പി കൃഷ്ണനുണ്ണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.