Friday, June 13, 2025

അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനം ഉയരണം: വി ഡി സതീശൻ

അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനം ഉയരണം: വി ഡി സതീശൻ

അധികാര കേന്ദ്രങ്ങൾക്കെതിരെ വിമർശനങ്ങളുടെ ശബ്ദം ഉയരണമെന്നും അത്തരത്തിൽ താൻ പോലും വിമർശിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘സാറാ ജോസഫിൻ്റെ ലോകങ്ങൾ, ജീവിതം എഴുത്ത് പ്രതിരോധം’ എന്ന പേരിൽ കേരള സാഹിത്യ അക്കാദമി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിനെ രാഷ്ട്രീയ പ്രതിരോധത്തിൻ്റെ കൂടി വഴിയാക്കി മാറ്റിയ വ്യക്തിയാണ് സാറ ജോസഫ് എന്നും മുത്തങ്ങ സംഭവം അടക്കമുള്ള വിഷയങ്ങളിൽ അവർ എടുത്ത നിലപാടുകൾ ശ്രദ്ധേയമാണ് എന്നും ചടങ്ങിൽ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ റഫീക്ക് അഹമ്മദ് അഭിപ്രായപ്പെട്ടു. ടീച്ചറുടെ കഥകൾ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും കോക്കോഞ്ചിറ എന്ന പേരിൽ ടീച്ചർ ആവിഷ്കരിച്ച കുരിയച്ചിറയെ കുറിച്ചും മന്ത്രി കെ രാജൻ വാചാലനായി. മലയാള സാഹിത്യത്തിൽ ബുധിനിയെ കണ്ടെത്താൻ സാറ ജോസ്ഫിന് കഴിഞ്ഞതാണ് എഴുത്തുകാരി എന്ന നിലയിൽ സാറ ജോസഫിൻ്റെ വിജയമെന്ന് ചടങ്ങിൽ ശ്രദ്ധേയമായ പ്രഭാഷണം നടത്തിയ സി എം പി നേതാവ് സി. പി. ജോൺ അഭിപ്രായപ്പെട്ടു.

എഴുത്തുകാരൻ സി. വി. ബാലകൃഷ്ണൻ,
നജ്മ തഷീറ, കുസുമം ജോസഫ്, ഡോ. സോയ ജോസഫ്, ഷീബ അമീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *