Friday, June 13, 2025

യു ഡി എഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം

യു ഡി എഫ് ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടികുറച്ചതിൽ പ്രതിഷേധിച്ചും, അംഗൻവാടി, ആശവർക്കർമ്മാർക്കും ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും UDF ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന രാപ്പകൽ സമരം അത്താണി സെന്ററിൽ ആരംഭിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എച്ച്. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കൾ ആയ കെ.ടി. ജോയ്, എൻ.ആർ. രാധാകൃഷ്ണൻ, പി.മുരളി, കെ.ആർ. കൃഷ്ണൻകുട്ടി, പി. പരമേശ്വരൻ, എ.പി. ദേവസി, ബാബു കണ്ണനായ്ക്കൽ, സി.എ.ജെയിംസ് കെ.എൻ.പ്രകാശൻ, പി.എസ്.രാധാകൃഷ്ണൻ, ജോസ്മണി,ജോയ്സൺ, സി.കെ.ഹരിദാസ്, ജോയൽമഞ്ഞില കെ.എം. ഉദയബാലൻ,കെ.ഗോപാലകൃഷ്ണ, രമണി പ്രേമദാസൻ, പുഷ്പലത,ബാബു. എം കെ.എ.രാജീവ്, ഡിജോ കാടപറമ്പൻ,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *