വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം
വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം



വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ 160-ാമത് വാർഷികാഘോഷം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ആർ. മിനി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.മജിസ്ട്രേറ്റ് ടി.പി. സവിത, മുൻസിഫ് ടി.കെ. യഹിയ, പഴയന്നൂർ ഗ്രാമ ന്യായാധികാരി അക്ഷയ് മോഹൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.പി .കെ .ദിനേശൻ, ട്രഷറർ അഡ്വ.പി.പി. സജിത് എന്നിവർ പ്രസംഗിച്ചു. ബാർ അസോസിയേഷൻ അംഗമായ അഡ്വ .സൈമൺ കാഞ്ഞിരത്തിങ്കലിന് വൃക്ക ദാനം ചെയ്ത ലിൻസി ഡാർവിയേയും കുടുംബത്തേയും ചടങ്ങിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ആർ. മിനി ആദരിച്ചു