Saturday, June 14, 2025

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ജലയാനം 16 നീന്തൽ പരിശീലനം ആരംഭിച്ചു

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ജലയാനം 16 നീന്തൽ പരിശീലനം ആരംഭിച്ചു

‘വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ജലയാനം 16 നീന്തൽ പരിശീലനം അകമല പൊതു കുളത്തിൽ തൃശ്ശൂർ ജില്ലാ അക്വാറ്റിക് അസ്സോസിയേഷൻ സെക്രട്ടറി എം.വി.ജയപ്രകാശിൻ്റെ നേതൃത്വത്തിൽ നാലാമത്തെ വർഷവും ആരംഭിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ജലയാന ലഹരി വിരുദ്ധ കാമ്പയിനും, ജലയാനം16 സീസൺ ഫോറും ഉൽഘാടനം ചെയ്തു. ലഹരി വിരുദ്ധ കാമ്പയിനെ കുറിച്ച് ഇ.ടി. രാജേഷ് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് (ഗ്രേഡ്)പരിശീലകൻ്റെ നേതൃത്വത്തിലാണ് നടന്നത്. സംഘാടക സമിതി ചെയർമാൻ പി.എൻ. ഗോകുലൻ മുഖ്യാതിഥിയായി. സെക്രട്ടറി സുഭാഷ്പുഴക്കൽ ജലയാനം 16 ൻ്റെ വിഷയാവതരണവും, നന്ദിയും അവതരിപ്പിച്ചു. പങ്കെടുത്തു. സെൻട്രൽ ലയൺസ് ക്ലബ്ബ് ജലയാന ലഹരി വിരുദ്ധ പ്രതിജ്ഞ ലയൺ ലേഡി ശ്രീരേഖ ലെനിൻ ചൊല്ലിക്കൊടുത്തു. ലയൺ കെ.വി.വത്സലകുമാർ, ലയൺ ലെനിൻ ബോസ് എന്നിവർ സന്നിഹിതരായിരുന്നു. നീന്തൽ പരിശീലനത്തിൻ്റെ എം.വി.ജയപ്രകാശിൻ്റെ അസിസ്റ്റൻ്റായി മകൻ എം.ജെ. അശ്വിൻ കുമാറും സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *