Saturday, June 14, 2025

ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് കൂട്ടായ്മയുടെ മാർച്ച്‌ മാസത്തെ കിറ്റ് വിതരണം

ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് കൂട്ടായ്മയുടെ മാർച്ച്‌ മാസത്തെ കിറ്റ് വിതരണം

ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് കൂട്ടായ്മയുടെ 2025 മാർച്ച്‌ മാസത്തെ കിറ്റ് വിതരണവും, മരുന്ന് വിതരണവും ഓട്ടുപാറ ഉഷസ് ഹാളിൽ വെച്ച് നടന്നു
ഹലോ ദോസ്ത് പ്രസിഡന്റ്‌ KK അബൂബക്കർ അധ്യക്ഷത വഹിച്ചു. MES തലപ്പിള്ളി താലൂക്ക് പ്രസിഡന്റ്‌ KS അബ്ദുൽജബ്ബാർ ഉത്ഘാടനം നിർവഹിച്ചു. ഹലോദോസ്ത്ജനറൽ സെക്രട്ടറി ബുഷ്‌റ റഷീദ്, വൈസ് പ്രസിഡന്റ്‌ MH ഷാനവാസ്‌ ജോയിന്റ് സെക്രട്ടറി MJ ജൈമോൻ, ട്രെഷറർ വിനോദ് മംഗലം ,കമ്മിറ്റി അംഗങ്ങളായ OR രാമചന്ദ്രൻ, നന്ദൻമാഷ്, പ്രകാശൻ ചെമ്പത്ത്, സുലൈമാൻ TS, ശശിമാഷ്, എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ നാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ വടക്കാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ആളുകൾക്ക് കിറ്റുകൾ നൽകി വരികയാണ് തുടർന്നുo ഇതു മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഹലോ ദോസ്ത് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *