മധ്യപ്രദേശിൽ ക്രിസ്തുമത വിശ്വാസികൾക്കും വൈദികർക്കും നേരെ ഉണ്ടായ RSS ആക്രമണത്തിൽ CPI(M) പ്രതിഷേധിച്ചു
മധ്യപ്രദേശിൽ ക്രിസ്തുമത വിശ്വാസികൾക്കും വൈദികർക്കും നേരെ ഉണ്ടായ RSS ആക്രമണത്തിൽ CPI(M) പ്രതിഷേധിച്ചു

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്തുമത വിശ്വാസികൾക്കും വൈദികർക്കും എതിരെ ഉണ്ടായ RSS ആക്രമത്തിൽ പ്രതിഷേധിച്ച് CPI(M) വടക്കാഞ്ചേരിയിൽ ബഹുജന പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. CPI(M) ഓട്ടുപാറ, വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ CPI(M) ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ് അധ്യക്ഷത വഹിച്ചു. CPI(M) ഏരിയ കമ്മിറ്റി അംഗം എൻ കെ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. CPI(M) ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി മദനൻ, പി എൻ അനിൽ കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. CPI(M) ഏരിയ കമ്മിറ്റി അംഗം ടി ആർ രജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് രാമചന്ദ്രൻ, കെ യു പ്രദീപ്, വി എ സുരേഷ്, എ ഡി അജി, മിഥുൻ സജീവ്, എം ആർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു. CPI(M) വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം കെ ഓ വിൻസെന്റ് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം പി എസ് സുധീഷ് കുമാർ, പ്രതിഷേധ യോഗത്തിന് നന്ദി പറഞ്ഞു.