Friday, June 13, 2025

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഇ-മാലിന്യ ശേഖരണം ഇനി ക്ലീൻ കേരള കമ്പനിക്ക്

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഇ-മാലിന്യ ശേഖരണം ഇനി ക്ലീൻ കേരള കമ്പനിക്ക്

സംസ്ഥാനത്തെ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ മാലിന്യ ശേഖരണത്തിന്റെ, പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേന വഴി ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. കുമ്പളങ്ങാട് മാലിന്യ സംസ്കരണ പ്ലാൻ്റിൽ വെച്ച് ഇ-മാലിന്യങ്ങൾ ശേഖരിച്ച വാഹനത്തിന് നഗരസഭ ചെയർമാൻ ശ്രീ പി.എൻ. സുരേന്ദ്രൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് 2.1 ടൺ ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറിയത്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷിക്കുന്നതിലേക്കുള്ള ഒരു നിർണായക നടപടിയാണിതെന്ന് നഗരസഭ ചെയർമാൻ ശ്രീ പി എൻ സുരേന്ദ്രൻ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരം പ്രവർത്തനങ്ങൾക്ക് ജനസഹകരണം നിർണായകമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഈ ശേഖരണവും കൈമാറ്റവും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ മാലിന്യ നിവാരണ ശ്രമങ്ങളിൽ വലിയ മുന്നേറ്റം കാണിക്കുന്നതായി നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. പരിപാടിയിൽ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിനിൽ, സിദ്ദീഖുൾ അക്ബർ, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ അഞ്ജലി കെ ഉല്ലാസ്‌, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരൻ ലിയോ വർഗീസ്,ദിപക്, അസിസ് ഹരിതകർമ്മസേനാംഗങ്ങൾ, ക്ലീൻ കേരള കമ്പനിയുടെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *