കെ എസ് എസ് പി യൂണിയൻ ജില്ലാസമ്മേളനം വടക്കാഞ്ചേരിയിൽ സമാപിച്ചു
കെ എസ് എസ് പി യൂണിയൻ ജില്ലാസമ്മേളനം വടക്കാഞ്ചേരിയിൽ സമാപിച്ചു

കെ എസ് എസ് പി യൂണിയൻ രണ്ടു ദിവസത്തെ ജില്ലാ സമ്മേളനം സമാപിച്ചു. പ്രകടനവും വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന സമാപന പൊതുസമ്മേളനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയ് മണ്ണത്ത് അധ്യക്ഷത വഹിച്ചു. കെ ചന്ദ്രമോഹൻ, പി ജി ജയദീപ്, വി യു കബീർ, എ പി ജോസ്, പി കെ സജീവൻ പ്രസംഗിച്ചു.
രാവീലെ സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ പി ജോസ് അധ്യക്ഷനായി. ഡോ. എൻ ആർ ഗ്രാമ പ്രകാശ് വി കെ ഹാരിഫാബി , എ രാമ ചന്ദ്രൻ പ്രസംഗിച്ചു. കലാഭവൻ സലീം, ഡോ. ഭാനുമതി ടീച്ചർ എന്നിവരെ ആദരിച്ചു. വി എഫ് ബാബുവിൻ്റെ നോവൽ- കട്ടൻ കാപ്പിയിൽ, ഒ ആർ സോമശേഖരൻനായരുടെ കവിതാ സമാഹാരം- കനൽപ്പാടുകൾ എന്നിവ പ്രകാശനം ചെയ്തു. വനിത സമ്മേ ളനം പ്രൊഫ. സാവിത്രി ലക്ഷമണൻ ഉദ്ഘാടനം ചെയ്തു . വി കെ ഹാരിഫാബി അധ്യക്ഷയായി. കെ തുളസി , എം തുളസി ,കെ വി മേജോ ബ്രൈറ്റ് പ്രസംഗിച്ചു. കലാഭവൻ സലീം അവതരിപ്പിച്ച ഹാസ്യസംഗീതകലാവിരുന്നു ഉണ്ടായി .