വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 19 എങ്കക്കാട് സമ്പൂർണ്ണ മാലിന്യ മുക്ത ഡിവിഷൻ പ്രഖ്യാപനം
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 19 എങ്കക്കാട് സമ്പൂർണ്ണ മാലിന്യ മുക്ത ഡിവിഷൻ പ്രഖ്യാപനം

വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 19 എങ്കക്കാട് സമ്പൂർണ്ണ മാലിന്യ മുക്ത ഡിവിഷൻ പ്രഖ്യാപനം നഗരസഭ കൗൺസിലർ ഷീല എസ്. കൃഷ്ണ നിർവഹിച്ചു. എങ്കക്കാട് ശ്രീ. ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ഹരിത കർമ്മ സേനാംഗം പി പി ലളിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവത്തകർ, ഡിവിഷനിലെ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് വികസന സമിതി അംഗം ടി വർഗ്ഗീസ്, വായനശാല ഭാരവാഹി മിഥുൻ സജീവ്, പൊതുപ്രവർത്തകൻ അഹമ്മദ് സിജ്ജത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു. സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്ത നവകേരളം’ ക്യാമ്പയിനിന്റെ ഭാഗമായും വടക്കാഞ്ചേരി നഗരസഭയുടെ മാതൃകാപരമായ മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായും ബോധവത്കരണമുൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് എങ്കക്കാട് ഡിവിഷനിൽ നടപ്പിലാക്കിയതെന്നും ഈ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുകയാണെന്നും കൗൺസിലർ ഷീല എസ് കൃഷ്ണ പറഞ്ഞു. തുടർന്ന് മാർച്ച് 30 ന് നഗരസഭാ തലത്തിലും മാർച്ച് 31 സംസ്ഥാന തലത്തിലും മാലിന്യ മുക്ത പ്രഖ്യാപനം നടത്തുമെന്ന് പരിപാടിയിൽ അറിയിച്ചു.