കൊടകര കുഴൽപ്പണ കേസിൽ BJP യെ ഒഴിവാക്കിയ ED യുടെ നിലപാടുകൾക്കെതിരെ CPI(M) പ്രതിഷേധ പ്രകടനവും പൊതുയോഗവും
കൊടകര കുഴൽപ്പണ കേസിൽ BJP യെ ഒഴിവാക്കിയ ED യുടെ നിലപാടുകൾക്കെതിരെ CPI(M) പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊടകര കുഴൽപ്പണ കേസിൽ BJP യെ ഒഴിവാക്കിയ ED യുടെ രാഷ്ട്രീയ പ്രേരിത നിലപാടുകൾക്കെതിരെ CPI(M) വടക്കാഞ്ചേരി ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗം CPI(M) ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. CPI(M) ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം അഷറഫ്, എസ് ബസന്ത് ലാൽ, പി മോഹൻദാസ്, മിനി അരവിന്ദൻ, പി എസ് പ്രസാദ്, എം എസ് സിദ്ധൻ, എം നന്ദീഷ്, എൻ ജി സന്തോഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ് നന്ദി പറഞ്ഞു.