കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ലൈബ്രറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് ലൈബ്രറി
വിദ്യാർത്ഥികളുടെ പഠനത്തിനും അധിക വായനയ്ക്കും ശാസ്ത്ര ബോധം വളർത്തുന്നതിനും ഉതകുന്ന രീതിയിൽ ചെറുതുരുത്തി ഗവ:ഹയർ സെക്കൻ്റി സ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുതുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സയൻസ് ലൈബ്രറിയുടെ ആദ്യ ഘട്ടം യാഥാർത്ഥ്യമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച് യു.ആർ. പ്രദീപ് എം.എൽ.എ സയൻസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷെയ്ക്ക് അബ്ദുൾ കാദർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ , ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി നിർമ്മാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. നൗഫൽ, സയൻസ് ലൈബ്രറി സംഘാടക സമിതി ചെയർമാൻ കെ.വി. ഗോവിന്ദൻകുട്ടി, കെ. പ്രമോദ്, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ എം. പ്രീതി, ഹെഡ്മിസ്ട്രസ്സ് ആൻസി യമ്മ മാത്യു എന്നിവർ സംസാരിച്ചു. ഹയർ സെക്കൻ്ററിയിലും, ഹൈസ്കൂളിലും പ്രത്യേകമായി സജ്ജമാക്കിയ ലൈബ്രറിയിലേക്ക് പരിഷത്ത് പ്രവർത്തകർ നാട്ടിലെ ശാസ്ത്രബോധ കുതുകികളായവരിൽ നിന്നും അഞ്ഞൂറ്റി പത്ത് പുസ്തകങ്ങൾ സംഭരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയത്.