വടക്കാഞ്ചേരിയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
വടക്കാഞ്ചേരിയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

നവരകരളം ക്യാമ്പയിൻ്റെ ഭാഗമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ വടക്കാഞ്ചേരിയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു . നഗരസഭയിൽ ചേർന്ന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , സെക്രട്ടറി കെ.കെ മനോജ് , സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എ എം ജമീലബി,സ്വപ്ന , സി.വി മുഹമ്മദ് ബഷീർ, പി ആർ അരവിന്ദാക്ഷൻ , സി ഡി എസ് 2 ചെയർ പേഴ്സൺ ഷെറീഫ ഹസ്സൻ, പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു , വ്യാപാരി പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ പ്രസംഗിച്ചു . നഗരസഭ കൗൺസിലർമാർ ഹരിതകർമ്മസേനാഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.
കേരള സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി നിർണ്ണയിക്കപ്പെട്ട മാനദണ്ഡങ്ങളാൽ പരിശോധിക്കപ്പെടുകയും, മോണിറ്റർ ചെയ്യപ്പെടുകയും ചെയ്ത സൂചികകൾ അനുസരിച്ചാണ് വടക്കാഞ്ചേരി സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിച്ചത്.പ്രതിദിനം 5 ടൺ ജൈവമാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാൻ്റ്,6000 ബയോബിന്നുകൾ, 1800 റിങ്ങ് കമ്പോസ്റ്റുകൾ, 550 ഗാർഹിക ബയോഗ്യാസ് പ്ലാൻറുകൾ, 500 കിലോ പ്രതിദിന ശേഷിയുള്ള കേന്ദ്രീകൃത ബയോഗ്യാസ് പ്ലാന്റ്റ, 400 മണ്ണിര കമ്പോസ്റ്റുകൾ, 13 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ. 50 കരിയില കമ്പോസ്റ്റുകൾ എന്നിവ വഴി പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 10.5 ടൺ ജൈവമാലിന്യം നഗരസഭ സംസ്ക്കരിക്കുന്നു. 2 എം സി എഫ്, 41 മിനി എംസി എഫു കൾ 100 ബോട്ടിൽബൂത്തുകൾ, 80 ഹരിതകർമ്മസേനാഗങ്ങൾ എന്നീ സംവിധാനങ്ങളിലൂടെ പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 2.45 ടൺ അജൈവമാലിന്യം സംസ്കരിക്കപ്പെടുന്നു. ആക്രി ആപ്പ് ഉപയോഗിച്ച് നഗരസഭയിലെ സാനിറ്ററി മാലിന്യം സംസ്കരിക്കപ്പെടുന്നു. മറ്റ് പ്രത്യേക വേസ്റ്റുകൾക്കായി നിയന്ത്രിത സംവിധാനങ്ങളും നിലവിലുണ്ട്. ക്ലീൻകേരള കമ്പനിയുമായി ഈ-വേസ്റ്റ് കളക്ഷൻ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
മാലിന്യസംസ്കരണത്തിനായി 9 വാഹനങ്ങൾ, 7.5 ഏക്കർ ഭൂമി എന്നിവ സ്വന്തമായുള്ള നഗരസഭയാണ് വടക്കാഞ്ചേരി. 30 വർഷമായി കുഴിച്ചുമൂടിയ മാലിന്യങ്ങൾ പുറത്തെടുത്ത് യഥാവിധി സംസ്ക്കരിക്കുന്ന ബയോമൈനിംഗ് അവസാനഘട്ടത്തിലാണ്. 2.45 ഏക്കർ ഭൂമിയാണ് നമുക്ക് തിരിച്ചു ലഭിക്കുന്നത്. 30 കെ എൽഡി പ്രതിദിന സംസ്കരണ ശേഷിയുള്ള എസ് ടി പി കൾ നിർമ്മാണഘട്ടത്തിലാണ്. ഇങ്ങനെ നഗരസഭയിൽ ആകെ ഉൽപാദിപ്പിക്കപ്പെടുന്ന എല്ലാവിധ മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ശാസ്ത്രീയമായി അപഗ്രഥനം ചെയ്തതിൽ മുഴുവൻ മാലിന്യവും യഥാവിധി സംസ്ക്കരിക്കപ്പെടുന്നു.
നഗരസഭയിൽ ആകെ 28 വിദ്യാലയങ്ങളാണുള്ളത്. എല്ലാ വിദ്യാലയങ്ങളിലും കരിയില കമ്പോസ്റ്റുകൾ, വേസ്റ്റ് ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ 13 സ്കൂളുകളിൽ തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളും സമ്പൂർണമായും ഹരിത വിദ്യാലയങ്ങളാണ്. നഗരസഭയിലെ ഏക കലാലയമായ ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ കരിയില കമ്പോസ്റ്റുകൾ വേസ്റ്റ് ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് സിഡിഎസുകളിലുമായി 606 അയൽകൂട്ടങ്ങളാണുള്ളത്. 606 അയൽ കൂട്ടങ്ങളും ഹരിത പദവി കൈവരിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ ആഗോള ശ്രദ്ധയാകർഷിച്ച ശ്രീ.രുദിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ ബയോബിന്നുകൾ, ബോട്ടിൽബൂത്തുകൾ, കരിയില കമ്പോസ്റ്റ് എന്നിവ ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ളതും, സമ്പൂർണ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിയിട്ടുണ്ട്.
വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ സ്ഥാപനങ്ങളും നഗരസഭ ഏർപ്പെടുത്തിയ മാലിന്യ സംസ്കരണ സംവിധാനമായ സർവ്വശുദ്ധിക്ക് കീഴിൽ എല്ലാ സ്ഥാപനങ്ങളും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് നൽകിയും, ജൈവമാലിന്യങ്ങൾ യഥാവിധി സംസ്ക്കരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയും നഗരസഭയിലെ എല്ലാ സ്ഥാപനങ്ങളും സമ്പൂർണ്ണ ഹരിതസ്ഥാപനങ്ങളായി ഹരിതമിത്രം ആപ്പിൻ്റെ സഹായത്തോടെ 100 % യൂസർഫീ കളക്ഷനും 100 % സർവ്വീസ് എന്നിവ യഥാവിധി നടപ്പിലാക്കിയതിലൂടെ നഗരസഭ സമ്പൂർണ്ണ ഹരിതമിത്രം ആപ്പ് ഉപയോഗ നഗരസഭയായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ.അജിത്ത് മല്ലയ്യ പ്രഖ്യാപിക്കുന്നു.ക്യാമ്പയിൻ കാലഘട്ടത്തിൽ 98 എൻഫോഴ്സ്മെൻ്റ് പരിശോധനകൾ നടത്തിയിട്ടുണ്ട്. 628325/-രൂപ പിഴ ഇനത്തിൽ നഗരസഭയ്ക്ക് ലഭ്യമായിട്ടുമുണ്ട്. സമ്പൂർണ്ണ എൻഫോഴ്സ്മെന്റ്റ് പ്രവർത്തനവും നടത്തുന്നുണ്ട്.