Saturday, June 14, 2025

ഗുരുവായൂർ ഉത്സവം: മോഹിനിയാട്ട ഭാഷ്യം തീർത്ത്, തീർത്ഥ മോഹൻ

ഗുരുവായൂർ ഉത്സവം: മോഹിനിയാട്ട ഭാഷ്യം തീർത്ത്, തീർത്ഥ മോഹൻ

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഗുരുവായൂർ ഉത്സവത്തിൻ്റെ മൂന്നാം ദിവസം മോഹിനിയാട്ടം അവതരണത്തിൽ ഗവേഷകയും നർത്തകിയുമായ തീർത്ഥ മോഹൻ അവതരിപ്പിച്ച മോഹിനിയാട്ടം ശ്രദ്ധേയമായി. ഗുരുവായൂരപ്പൻ്റെ ഉച്ചപൂജ അലങ്കാര വർണ്ണനയുടെ മോഹിനിയാട്ട ഭാഷ്യമാണ് തീർത്ഥ സ്വന്തം കൊറിയോഗ്രാഫിയിലൂടെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.

രണ്ടു വർഷമായി ഉച്ചപൂജ അലങ്കാര വർണ്ണന വീട്ടിലിരുന്ന് ചെയ്തിരുന്നു. ഇന്നത് മോഹിനിയാട്ട വേഷം ധരിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞു. ഉച്ചപൂജ അലങ്കാര വർണ്ണന ദേവസ്വം പുറത്ത് വിട്ടതിന് തൊട്ടു പിന്നാലെയാണ് അവതരണം നടത്തിയതെന്ന് തീർത്ഥ മോഹൻ പറഞ്ഞു. സോപാന സംഗീതം അവതരിപ്പിച്ചും
മോഹിനിയാട്ട അവതരണം നടത്തിയും സോഷ്യൽ മീഡിയ വഴി പുതിയ തലമുറയ്ക്ക് അത്തരം കലാ രൂപങ്ങളെ പരിചയപ്പെടുത്തുന്ന കലാകാരി കൂടിയാണ് തീർത്ഥ. സാമൂഹ്യ മാധ്യമങ്ങൾ വഴി മികച്ച പിന്തുണയാണ് കലക്കാരിക്ക് ലഭിക്കുന്നത്.

മലയാളം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ അടക്കമുള്ള പ്രമുഖർ തീർത്ഥയെ അഭിനന്ദിക്കുകയുണ്ടായി. ആസ്വാദക വൃന്ദത്തിന് ദൃശ്യമനോഹര വിരുന്നു ഒരുക്കിയ മോഹിനിയാട്ടം സോഷ്യൽ മീഡിയ വഴി ആയിരങ്ങളാണ് ആദ്യ മണിക്കൂറുകളിൽ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *