Saturday, June 14, 2025

പാഞ്ഞാൾ പഞ്ചായത്ത്‌ ജോബ് സ്റ്റേഷൻ പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ഉദ്ഘാടനം ചെയ്തു.

പാഞ്ഞാൾ പഞ്ചായത്ത്‌ ജോബ് സ്റ്റേഷൻ പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ഉദ്ഘാടനം ചെയ്തു.

പാഞ്ഞാൾ പഞ്ചായത്ത്‌ ജോബ് സ്റ്റേഷൻ പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് വി തങ്കമ്മ ഉദ്ഘാടനം ചെയ്തു. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്കായി ജോബ് രജിസ്ട്രേഷനും അവർക്ക് ആവശ്യമായ തൊഴിൽ കണ്ടെത്തുന്നതിനും, ഇൻറർവ്യുകളിൽ പങ്കെടുക്കുന്നതിനും അടക്കമുള്ള സേവനങ്ങളും ഇനി മുതൽ പഞ്ചായത്തിലെ ജോബ് സ്റ്റേഷൻ വഴി ലഭ്യമാകും.

പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് പി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിർമല രവികുമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീജ, വായനശാല പ്രസിഡൻ്റ് വിജയ് ആനന്ദ്, കെ -ഡിസ്ക് ചാർജിങ് ഓഫീസർ ദീപ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എൻ. എം. ഷെരീഫ്,കില പ്രധിനിധികളായ അജിത പാഞ്ഞാൾ, ശാരിക, അഞ്ജന, മിനി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *