Saturday, June 14, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ ഡി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ എം പി ശ്രീ കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ ഡി. കൊച്ചി ഓഫീസിൽ നിന്നും ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് ലഭിച്ചതായി രാധാകൃഷ്ണൻ സ്ഥിരീകരിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണൻ. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഇ ഡി യുടെ നീക്കം. എന്നാൽ പാർലമെൻറ് സമ്മേളനം കഴിയാതെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ രാധാകൃഷ്ണൻ അറിയിച്ചു.

ഇന്നലത്തെ രീതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് വന്നത് ഇന്നലെ വൈകുന്നേരം ആണ് താൻ അറിഞ്ഞതെന്നും ഏത് കേസ് ആണെന്ന് സൂചിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും ഭൂമി സംബന്ധമായ രേഖകളും ഹാജരാക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എതിരാളികളെ അമർച്ച ചെയ്യാനാണ്‌. തങ്ങൾക്കെതിരായി നിൽക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കുകയെന്ന അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഏത് അന്വേഷണത്തെയും നേരിടാൻ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *